02 സെപ്റ്റംബർ 2011
31 ഓഗസ്റ്റ് 2011
28 ഓഗസ്റ്റ് 2011
കോരനു കഞ്ഞി ഗൂഗിളില്‍ തന്നെ.............!
കാണം വിറ്റ
കാശിനു
ഓര്‍ക്കുട്ടില്‍
പൂക്കളം തീര്‍ത്തു
കോരന്......
ഫേസ്ബുക്കില്‍
ഡിജിറ്റല്‍ സദ്യയും
നല്കി
മുടിഞ്ഞു കോരന്
കോരനു കഞ്ഞി
ഗൂഗിളില്‍ തന്നെ........
03 ജൂൺ 2011
27 മേയ് 2011
26 മേയ് 2011
25 മേയ് 2011
24 മേയ് 2011
ആത്മഹത്യ
വിജനമായ തെരുവിലൂടെ
ഉച്ചഭാഷിണിയില്അയാള് വിളിച്ചു പറഞ്ഞു
ഞാന്‍ മരണപ്പെട്ട
വിവരം നാട്ടുകാരെയും
ബന്ധുമിത്രാധികളെയും
അറിയിക്കുന്നതോടൊപ്പം
എന്റെ പേരിലുള്ള
മരണാനന്തര ചടങ്ങുകള്‍
നാളെ രാവിലെ പത്തിന്........
ഫൈസല്‍.കെ
23 മേയ് 2011
നിയമസഭ
രാജാവ്
നഗ്നനാണെന്നു
വിളിച്ചു പറയാന്‍
ഭയക്കുന്നവര്‍ക്ക്
കാലം
ജനങ്ങളാല്‍
പണി തീര്‍ത്തൊരു
അഭയകേന്ദ്രം
നഗ്നനാണെന്നു
വിളിച്ചു പറയാന്‍
ഭയക്കുന്നവര്‍ക്ക്
കാലം
ജനങ്ങളാല്‍
പണി തീര്‍ത്തൊരു
അഭയകേന്ദ്രം
22 മേയ് 2011
19 മേയ് 2011
26 ഏപ്രിൽ 2011
കരയുന്ന ഗാന്ധി.........
കീടനാശിനിയുടെ
വക്താക്കളായ്,
ഗാന്ധിസം എന്ന പേരില്‍
പൊതുപ്രവര്‍ത്തനത്തിനു
അധികാരിവര്‍ഗം
കൈപ്പറ്റിയ
പ്രതിഫലങ്ങളില്‍
കരഞ്ഞു കലങ്ങിയ
കണ്ണുകളോടു കൂടിയ
ഗാന്ധി തന്
മുഖപടങ്ങളായിരുന്നു,
കടലാസു നോട്ടിന്റെ
മറുപുറത്ത് കാണാമായിരുന്ന
പതിനഞ്ചു ഭാഷകളിലും
പ്രകടിപ്പിക്കാനാവാത്ത
സങ്കടത്താലായിരുന്നു
മഹാത്മാവന്നു
മുഖപടത്തിനു വേണ്ടി
പോസ് ചെയ്തത്.
വക്താക്കളായ്,
ഗാന്ധിസം എന്ന പേരില്‍
പൊതുപ്രവര്‍ത്തനത്തിനു
അധികാരിവര്‍ഗം
കൈപ്പറ്റിയ
പ്രതിഫലങ്ങളില്‍
കരഞ്ഞു കലങ്ങിയ
കണ്ണുകളോടു കൂടിയ
ഗാന്ധി തന്
മുഖപടങ്ങളായിരുന്നു,
കടലാസു നോട്ടിന്റെ
മറുപുറത്ത് കാണാമായിരുന്ന
പതിനഞ്ചു ഭാഷകളിലും
പ്രകടിപ്പിക്കാനാവാത്ത
സങ്കടത്താലായിരുന്നു
മഹാത്മാവന്നു
മുഖപടത്തിനു വേണ്ടി
പോസ് ചെയ്തത്.
24 ഏപ്രിൽ 2011
അരിപ്രശ്നം.........
നട്ടുച്ചക്ക്
റേഷന്‍കാര്‍ഡും സഞ്ചിയും
കക്ഷത്ത് വെച്ച്
പോളിംഗ് ബൂത്തില്‍ ചെന്ന
വോട്ടില്ലാത്ത ജീവന്
മുന്നിലിരുന്ന
തെരഞ്ഞെടുപ്പുദ്യോഗസ്തനെ
തുറിച്ചു നോക്കി കൊന്നു........
അരി നല്‍കാത്തതിനുള്ള
പ്രധിഷേധമെന്നു
പ്രതിപക്ഷ കക്ഷികള്‍.................
അന്നം മുടക്കികളോടുള്ള
പ്രതികാരമെന്നു
ഭരണ കക്ഷികള്‍.................
തങ്ങളുടെ'അരിപ്രശ്നത്തെ'
പരിഗണിക്കാത്തതിനെതിരെയുള്ള
പ്രതികരണമെന്നു
മതസംഘടനാ നേതാക്കള്‍.............
ഇരുമുന്നണികളും
അരിപ്രശ്നം
വോട്ടാക്കി മാറ്റാന്‍
ശ്രമിച്ചതിന്റെ പരിണിതഫലമെന്ന്
മൂന്നാം കക്ഷികള്‍..........
ജാതി അടിസ്ഥാനത്തില്‍
അരി വിതരണം
ഏര്പ്പെടുത്താത്തതിനുളള
അമര്ഷമെന്നു
ജാതിസംഘടനകള്‍...............
വോട്ടെണ്ണി കഴിഞ്ഞാല്‍
പ്രതികരിക്കാമെന്ന്
സാംസ്കാരിക വിമര്‍ശകര്‍.........
ജീവന്റെ
ഇരു കണ്ണുകള്‍ക്കും
കാഴ്ച്ചയില്ലെന്ന
നഗ്നസത്യം
റേഷന്‍ രേഖയില്‍
മാത്രം അവശേഷിച്ചു...............
23 ഏപ്രിൽ 2011
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)