നട്ടുച്ചക്ക്
റേഷന്‍കാര്‍ഡും സഞ്ചിയും
കക്ഷത്ത് വെച്ച്
പോളിംഗ് ബൂത്തില്‍ ചെന്ന
വോട്ടില്ലാത്ത ജീവന്‍
മുന്നിലിരുന്ന
തെരഞ്ഞെടുപ്പുദ്യോഗസ്തനെ
തുറിച്ചു നോക്കി കൊന്നു........
അരി നല്കാത്തതിനുള്ള
പ്രധിഷേധമെന്നു
പ്രതിപക്ഷ കക്ഷികള്‍.................
അന്നം മുടക്കികളോടുള്ള
പ്രതികാരമെന്നു
ഭരണ കക്ഷികള്‍.................
തങ്ങളുടെ'അരിപ്രശ്നത്തെ'
പരിഗണിക്കാത്തതിനെതിരെയുള്ള
പ്രതികരണമെന്നു
മതസംഘടനാ നേതാക്കള്‍.............
ഇരുമുന്നണികളും
അരിപ്രശ്നം
വോട്ടാക്കി മാറ്റാന്‍
ശ്രമിച്ചതിന്‍റെ പരിണിതഫലമെന്ന്
മൂന്നാം കക്ഷികള്‍..........
ജാതി അടിസ്ഥാനത്തില്‍
അരി വിതരണം
ഏര്‍പ്പെടുത്താത്തതിനുളള
അമര്‍ഷമെന്നു
ജാതിസംഘടനകള്‍...............
വോട്ടെണ്ണി കഴിഞ്ഞാല്‍
പ്രതികരിക്കാമെന്ന്
സാംസ്കാരിക വിമര്‍ശകര്‍.........
ജീവന്‍റെ
ഇരു കണ്ണുകള്‍ക്കും
കാഴ്ച്ചയില്ലെന്ന
നഗ്നസത്യം
റേഷന്‍ രേഖയില്‍
മാത്രം അവശേഷിച്ചു...............
3 അഭിപ്രായങ്ങൾ:
സാധുക്കള്‍ക്ക് റേഷനരി ആണ് പ്രശ്നം..
മുന്നണി നേതാക്കള്‍ക്ക് നെയ്ചോര്‍ അരിയാണ് പ്രശ്നം..
എല്ലാവരും അവനവന്റെ അരിക്കായി മുറവിളികൂട്ടുന്നു..
nasru
correct
അരി പ്രശ്നം ജീവിത പ്രശ്നമാണ്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ