13 ഏപ്രിൽ 2012

നാട്ടിലെങ്ങും വട്ടായി............



നാട്ടിലെങ്ങും വട്ടായി............


 പാട്ട് പാടിയാണ്
ചിലര്‍ക്ക്‌വട്ട് പിടിച്ചത്‌
വട്ട് പിടിച്ചാണ്
ചിലര്‍ പാട്ട് പാടി
തുടങ്ങിയതും..............
എല്ലാം
പശിയടക്കാന്‍ വേണ്ടി


 പരിണാമം

ഇന്നലെ
ഭാഗ്യക്കുറി ടിക്കറ്റ്‌
വിറ്റു തെരുവിലലഞ്ഞവന്‍
ഇന്ന്
പത്രക്കെട്ടുമായ്‌
തെരുവില്‍
അലഞലറുന്നു
നാളെയാണ് നാളെയാണ്
ചൂടുള്ള വാര്‍ത്ത‍
നാളെയാണ് നാളെയാണ്


 സുപ്രഭാതം

നോഹയുടെ
പെട്ടകത്തിലെ
വെള്ളരിപ്രാവ്‌
'അവരുടെ'
മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്
കാബേലിന്
ശവ'സംസ്കാരം'
പഠിപ്പിച്ചു കൊടുത്ത
"കറുത്ത" കാക്കയുടെ
രൂപത്തില്‍

"മുത്തക്ഷി"ക്കഥ

അധികാരത്തിന്‍റെ
അപ്പക്കഷ്ണം
പാടുന്ന കാക്ക
കൊതിയനാം
കുറുക്കന്‍...

"അമ്മിണി"
ടീച്ചറുടെ കഥ
കേട്ടു മടുത്ത
കോരന്‍
കുംബിളുമെടുത്തു
ഉച്ചകഞ്ഞി 
തേടിപ്പോയി






6 അഭിപ്രായങ്ങൾ:

പട്ടേപ്പാടം റാംജി പറഞ്ഞു...

എല്ലാം
പശിയടക്കാന്‍ വേണ്ടി
എല്ലാം ഇഷ്ടപ്പെട്ടു.
വിഷു ആശംസകള്‍.

MT Manaf പറഞ്ഞു...

ഇഷ്ടമായി
കാഴ്ച കളെയും ചിന്തകളെയും ലളിതമായി കോറിയിട്ടിരിക്കുന്നു!

My Wishes...

Artof Wave പറഞ്ഞു...

കോരന്‍
കുംബിളുമെടുത്തു
ഉച്ചകഞ്ഞി
തേടിപ്പോയി
എല്ലാം നന്നായിരിക്കുന്നു
ആശംസകള്‍

Satheesan OP പറഞ്ഞു...

നന്നായി കൊച്ചു വരികള്‍ ..ആശംസകള്‍ നന്ദി

Jefu Jailaf പറഞ്ഞു...

നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍..

Anascsk പറഞ്ഞു...

Nannayittund...