03 ഏപ്രിൽ 2012

അഞ്ചാം മന്ത്രി.......

കണ്ണു പറ്റി മരിച്ചവന്‍റെ
ചാവടിയന്തിരത്തിനു
ക്ഷണിച്ചു വരുത്തി
കുത്തിയിരുത്തി
മുന്നില്‍ ഇലയിട്ടു പറയുന്നു
ചോറ് തീര്‍ന്നിട്ടില്ല.....
ഇരുപത്തൊന്നു പേര്‍ക്ക്‌
വെച്ചു വിളമ്പിയതാ
ഇനിയിപ്പോ
ഒരുത്തന് കൂടി കൊടുത്താല്‍
അടിയന്തിരത്തിനു
വിളിച്ചു വരുത്തിയവരുടെ
എണ്ണം തെറ്റി പ്പോകും
അത് കൊണ്ട് മാത്രമാ
ഒന്നും വിചാരിക്കരുത്


6 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

??????

അജ്ഞാതന്‍ പറഞ്ഞു...

??????

അജ്ഞാതന്‍ പറഞ്ഞു...

??????

ബഹാഉദ്ധീന്‍ കോക്കാടന്‍ പൂനെ. പറഞ്ഞു...

ചാറ് ഒക്കെ കൊള്ളാം ..
പക്കേ ഒരു സംശയം ഇത് മധുരാണോ എരിയാണോ...???


...*

Haneefa Mohammed പറഞ്ഞു...

അഞ്ചാമന്‍ പഞ്ചാരക്കുന്ജുവല്ല, അതാണ്‌ പ്രശ്നം

Joselet Joseph പറഞ്ഞു...

രോഗിക്ക് പാല് വാങ്ങാന്‍ പോയവന്‍ അടിയന്തിരത്തിനു തൈരുമായി എത്തി!