11 ഏപ്രിൽ 2012

UNI-WORSE-CITY




ഒന്ന്‍

തിന്നു തീര്‍ത്ത
ഉത്തരക്കടലാസുകള്‍
പുനര്‍മൂല്യനിര്‍ണയത്തിനു
വേണ്ടി തിരിച്ചു
ചോദിക്കുമെന്ന
ഭയത്താല്‍
നാളെ മുതല്‍
സര്‍വ്വകലാശാലാ
വളപ്പില്‍
പശുക്കള്‍
അലഞ്ഞുതിരിഞ്ഞു
നടക്കില്ല

രണ്ട്

അര്‍ജെന്‍റ് കേസുകള്‍
പോലും
വര്‍ഷങ്ങള്‍ കൊണ്ട്
പരിഹാരമാക്കുന്ന
ഉറക്ക കലണ്ടര്‍
കണ്ടു ഭയന്നാണത്രേ
സര്‍ട്ടിഫിക്കറ്റ്
സെക്ഷനിലെ
കൂറകള്‍
ജനിക്കാതെ
മരിച്ചവരായത്‌

മൂന്ന്‍

ചോണനുറുമ്പുകള്‍
കാന്‍റീനിലെ
സഹവാസം
മാറ്റിയത്
വി സി
അനധികൃതമായി
അണ്ടിപ്പരിപ്പ്
തിന്നുന്നുണ്ടെന്ന
സഹജീവനക്കാരുടെ
ചുമരെഴുത്ത്
കണ്ടു  ഭയന്ന്

നാല്
വി സി എന്നും
വിസി തന്നെ

9 അഭിപ്രായങ്ങൾ:

പടന്നക്കാരൻ പറഞ്ഞു...

ഒരോന്നിനും തലക്കെട്ട് വെക്കണമായിരുന്നു...എന്റെ ചെറിയ അഭിപ്രായം മാത്രം.പിന്നെ ഹെഡ്ഡര്‍ ലോഗോ ചെറുതാക്കിയാല്‍ കാണാന്‍ ഭംഗി ഉണ്ടാകും...ആശംസകള്‍

Kattil Abdul Nissar പറഞ്ഞു...

മൂര്‍ച്ചയുള്ള ശരം.
തലോടല്‍ ആണെന്ന് തോന്നാം.
ഓരോ ശരമൂര്ച്ചയെയും ഏറ്റുവാങ്ങുന്ന ഔചിത്യം ഈ കവിതയ്ക്കുണ്ട്.

Kattil Abdul Nissar പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഷാജു അത്താണിക്കല്‍ പറഞ്ഞു...

കാലികം,
നന്നായി പറഞ്ഞു
ആശംസകല്

Jefu Jailaf പറഞ്ഞു...

ആരോട ഇത്ര ദേഷ്യം.. :) ഒന്നാമത്തെ വളരെ ഇഷ്ടപ്പെട്ടു..

Joselet Joseph പറഞ്ഞു...

നാട്ടില്‍ നല്ല ജോലിയുണ്ടായിരുന്നെങ്കില്‍........
ഇതുപോലെ ബ്ലോഗെഴുതി പ്രിന്‍സിപ്പലിനെയും, സര്‍വകലാശാലയെയും, വിസിയെയും നാറ്റിക്കാമായിരുന്നു. :) കൊള്ളാം

ചന്തു നായർ പറഞ്ഞു...

അക്ഷരപ്രക്ഷാളനം കൊണ്ട് വായനക്കാരെ ബുദ്ധിമുട്ടിക്കാതെ,വാക്ക് ശരങ്ങളാൽ കൊള്ളേണ്ടിടത്ത് എയ്യുന്ന,നല്ലൊരു കവിത..ചെമ്മനം ചാക്കോ സാറിന്റെ ‘ആളില്ലാ കസേരയും’ രക്തദൂഷ്യവും’ ഒക്കെ ഓർമ്മിക്കാൻ ഈ കവിത സഹായിച്ചൂ... “തിന്നു തീര്ത്ത്
ഉത്തരക്കടലാസുകള്‍
പുനര്മൂകല്യനിര്ണ്യത്തിനു
വേണ്ടി തിരിച്ചു
ചോദിക്കുമെന്ന
ഭയത്താല്‍
നാളെ മുതല്‍
സര്വ്വുകലാശാലാ
വളപ്പില്‍
പശുക്കള്‍
അലഞ്ഞുതിരിഞ്ഞു
നടക്കില്ല”......ചിരിപ്പിച്ചൂ,ചിന്തിപ്പിച്ചൂ...ബാക്കി ഇരിപ്പിടത്തിൽ പറഞ്ഞിട്ടുണ്ട്...എല്ലാ ഭാവുകങ്ങളൂം...

പട്ടേപ്പാടം റാംജി പറഞ്ഞു...

അല്പം നിസ്സഹായതയോടെ അമര്‍ഷം

എന്‍.പി മുനീര്‍ പറഞ്ഞു...

കൊള്ളാം..നന്നാ‍യി